സംസ്ഥാനത്ത് പ്ളസ് ടു അനുവദിച്ചതില്‍ എംഇഎസിന് പരാതിയുണ്ടെങ്കിൽ അവര്‍ കോടതിയെ സമീപിക്കുകയാണ് ഉത്തമമെന്ന് കെ മുരളീധരൻ എംഎൽഎ പറഞ്ഞു. സംസ്ഥാനത്തെ ഹയർ സെക്കൻഡറി സീറ്റുകൾ കുട്ടികളുടെ കുറവ് മൂലം ഒഴിഞ്ഞു കിടക്കുകയാണെന്ന് പറയുന്നതിൽ അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
നല്ല ഉദ്ദേശത്തോടു കൂടിയാണ് സർക്കാർ സംസ്ഥാനത്ത് കൂടുതൽ പ്ളസ് ടു സീറ്റുകള്‍ അനുവദിച്ചതെന്ന് മുരളീധരൻ പറഞ്ഞു. തന്റെ മണ്ഡലത്തിലുൾപ്പെടെ ഒട്ടേറേ കുട്ടികള്‍ പ്ളസ് ടുവിന് സീറ്റ് ലഭിക്കാതെ ബുദ്ധിമുട്ടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തട്ടിപ്പ് കേസിലെ പ്രതിയെ എംഎൽഎ ഹോസ്‌റ്റലില്‍ താമസിപ്പിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ രാഷ്‌ട്രീയം നോക്കാതെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.