സംസ്ഥാനത്ത് പുതിയ പ്‌ളസ്ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചതുമായി ബന്ധപ്പെട്ട വാദം പൂർത്തിയായി. ഈ കാര്യത്തില്‍ വിധി പറയാനായി മാറ്റി വെച്ചു.
ആവശ്യമായ രേഖകള്‍ ഹാജരാക്കാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശനം കേട്ട സര്‍ക്കാര്‍ ഇന്ന് രേഖകൾ ഹൈക്കോടതിയില്‍ ഹാജരാക്കി. മുദ്ര വെച്ച കവറിലാണ് രേഖകൾ കോടതിയില്‍ ഹാജരാക്കിയത്.
സ്കൂളുകൾക്ക് അനുമതി നൽകിയത് മെറിറ്റ് അടിസ്ഥാനത്തിലാണോ എന്നും എന്തു കൊണ്ടാണ് ചില സ്കൂളുകൾക്ക് ബാച്ചുകൾ കിട്ടാതിരുന്നതെന്നും കോടതി ചോദിച്ചു. എന്നാല്‍ ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്ഥാനത്ത് പ്‌ളസ്ടു സ്‌കൂളുകള്‍ അനുവദിച്ചതെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അതേസമയം ദുര്‍ബലമായ വാദം അംഗീകരിക്കാന്‍ താല്‍പ്പര്യമില്ലെന്നും കോടതി പറഞ്ഞു.