പ്ളസ്‌ ടു വരെ മലയാളം നിര്‍ബന്ധമാക്കുന്നു

Webdunia
വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (15:39 IST)
സംസ്ഥാനത്ത്‌ ഒന്നു മുതല്‍ പ്ളസ്‌ ടു വരെയുള്ള ക്ളാസുകളില്‍ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട്‌ പുതിയ മലയാള ഭാഷാ നിയമത്തിനു രൂപം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഔദ്യോഗിക ഭാഷാ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ്‌ മന്ത്രിസഭ ഈ തീരുമാനമെടുത്തത്‌.

ഇതിനൊപ്പം മലയാള ഭാഷാ വികസന വകുപ്പ്‌, ഭാഷയ്ക്കായി ഡയറക്ടറേറ്റ്‌ എന്നിവ രൂപീകരിക്കാനും പുതിയ നിയമത്തില്‍ വ്യവസ്ഥ ഉണ്ടാകും. മാതൃഭാഷാ വത്കരണ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം ഏകോപിപ്പിക്കാനും മലയാളത്തിണ്റ്റെ കാര്യത്തില്‍ വ്യക്തമായ വ്യവസ്ഥകള്‍ കൊണ്ടുവരാനും ലക്‌ഷ്യമിട്ടാണ്‌ ഈ നിയമ നിര്‍മ്മാണം നടത്തുക.

നിലവില്‍ പ്രൊഫഷണല്‍ കോഴ്സുകളിലും ബിരുദാനന്തര ബിരുദ കോഴ്സുകളിലും മലയാളമില്ല. എന്നാല്‍ ഈ കോഴ്സുകള്‍ക്ക്‌ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ മലയാള ഭാഷ പഠിക്കണമെന്ന് ആഗ്രഹിച്ചാല്‍ അതിനു സംവിധാനം ഒരുക്കും. ഇതിനായി കോളേജ്‌ അധികാരികള്‍ നടപടി എടുക്കണമെന്ന വ്യവസ്ഥയും ഉണ്ടാവും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.