പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു: വിജയം 82.95 ശതമാനം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 25 മെയ് 2023 (16:05 IST)
സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 82.95 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. വിദ്യാഭ്യാസമന്ത്രി വി.ലശിവന്‍കുട്ടിയാണ് പ്രഖ്യാപിച്ചത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത് 87.55 ശതമാനം. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്, 76.59 ശതമാനം പേര്‍.
 
റെഗുലര്‍ വിഭാഗത്തില്‍ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 3,12,005 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 3,12,005 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. ഇത്തവണ വിജയശതമാനം 0.92% കുറഞ്ഞു. സയന്‍സ് ഗ്രൂപ്പില്‍ 87.31% വിജയം നേടി. 

അനുബന്ധ വാര്‍ത്തകള്‍

Next Article