ഉപയോഗശൂന്യമായ 10 ലിറ്റര്‍ തേന്‍, 20 കിലോ കുടുംപുളി, പടക്കങ്ങള്‍,പൊട്ടിക്കാത്ത വസ്ത്രങ്ങള്‍,പേനകള്‍,പ്രളയബാധിതര്‍ക്ക് എത്തിക്കാനായി ആളുകള്‍ നല്‍കിയിരുന്ന ബെഡ്ഷീറ്റുകള്‍,പുതപ്പുകള്‍,വസ്ത്രങ്ങള്‍, കൊവിഡ് കാലത്ത് അട്ടപ്പാടിയില്‍ വിതരണം ചെയ്യാനായി എത്തിച്ചിരുന്ന സാനിറ്റൈസറുകള്‍ മാസ്‌കുകള്‍ എന്നിവയെല്ലാം വിജിലന്‍സ് കണ്ടെടുത്തു. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ നിന്നും മാറി തനിക്കും സഹോദരിക്കും വീട് വെയ്ക്കാനാണ് കൈക്കൂലി വാങ്ങിയതെന്നാണ് സുരേഷ് കുമാര്‍ വിജിലന്‍സിന് നല്‍കിയ മൊഴി.