വിവാദങ്ങളില്‍ തകരാതെ 'ദി കേരള സ്റ്റോറി', 200 കോടി പിന്നിട്ട് കുതിപ്പ് തുടരുന്നു

കെ ആര്‍ അനൂപ്

വ്യാഴം, 25 മെയ് 2023 (12:05 IST)
വിവാദങ്ങളില്‍ തകരാതെ 'ദി കേരള സ്റ്റോറി'. പല സംസ്ഥാനങ്ങളിലും സിനിമ നിരോധിക്കുകയും പ്രതിഷേധങ്ങളും ഉണ്ടായെങ്കിലും ആദ്യദിനം മുതലേ നിര്‍മ്മാതാവിന് നേട്ടം ഉണ്ടാക്കിക്കൊടുത്ത ചിത്രം കൂടിയായി മാറി കേരള സ്റ്റോറി. മെയ് അഞ്ചിന് റിലീസ് ചെയ്ത ചിത്രം മെയ് 14ന് 100 കോടി ക്ലബ്ബില്‍ എത്തിയിരുന്നു.
കേരള സ്റ്റോറി 200 കോടി ക്ലബ്ബില്‍. റിലീസ് ചെയ്ത് 20 ദിവസം കൊണ്ടാണ് നേട്ടം. 26 കോടി ഇതുവരെ സിനിമ സ്വന്തമാക്കി എന്നാണ് വിവരം. മൂന്നാമത്തെ ആഴ്ചയില്‍, വെള്ളി 6.60 കോടി, ശനി 9.15 കോടി, ഞായര്‍ 11.50 കോടി, തിങ്കള്‍ 4.50 കോടി, ചൊവ്വ 3.50 കോടി എന്നിങ്ങനെയാണ് കളക്ഷന്‍.7.5 കോടി രൂപയാണ് ആദ്യദിന കളക്ഷന്‍.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍