പ്ലസ് വണ്‍ പ്രവേശനം: അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി, നാളെക്കൂടി അപേക്ഷിക്കാം

Webdunia
വ്യാഴം, 21 ജൂലൈ 2022 (15:38 IST)
പ്ലസ് വണ്‍ പ്രവേശന സമയപരിധി നീട്ടി. നാളെക്കൂടി അപേക്ഷിക്കാം. സിബിഎസ്ഇ വിദ്യാര്‍ഥികളുടെ ആവശ്യപ്രകാരം ഹൈക്കോടതിയാണ് സമയപരിധി നീട്ടിയത്. സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കായി സമയപരിധി നീട്ടില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. സിബിഎസ്ഇ പത്താം ക്ലാസ് ഫലം വരാത്തതിനാല്‍ പ്ലസ് വണ്‍ പ്രവേശന സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article