ഒരു കുലപ്പഴം ലേലത്തില്‍ പോയത് അമ്പതിനായിരത്തിലധികം രൂപയ്ക്ക്. കേരളാ സോഷ്യല്‍ സെന്ററില്‍ നടന്ന കേരളോത്സവം സ്പെഷല്‍ ലേലം വിളിയിലാണ് കുല സ്റ്റാറായത്. 3200 ദിര്‍ഹമാണ് പഴക്കുല ലേലത്തില്‍ നേടിയത്.
വളരെ ആവേശമുണര്‍ത്തിയ ലേലം വിളിയില്‍ അബുദാബി ശക്തി തിയറ്റേഴ്സും ഒ.ഐ.സി.സി.യും യുവകലാ സാഹിതിയും പമ്പ് വേലായുധനുമെല്ലാമാണ് പങ്കെടുത്തത്. അവസാന നിമിഷം വരെ പോരാടിയത് കെഎസ് സി. ബാലവേദിയും മംഗളം ഗ്രൂപ്പുമാണെങ്കിലും കുല സ്വന്തമാക്കിയത് മംഗളം ഗ്രൂപ്പാണ്.
ലേലം എല്ലാ വര്‍ഷവും നടത്തപ്പെടാറുള്ളതാണെങ്കിലും ആദ്യമായാണ് ഇത്രയും കൂടിയ വിലയ്ക്ക് കുല വിറ്റുപോകുന്നത്. ലേലത്തുക സെന്റര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. പഴക്കുല പയ്യന്നൂര്‍ സൗഹൃദ വേദി നല്‍കിയതാണ്.