സൌഹൃദത്തിനല്‍പ്പം മധുരം പകരാന്‍ മോഡിക്ക് ഷെരീഫിന്റെ മാമ്പഴമെത്തി

വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (14:43 IST)
പാക് ഹൈകമ്മീഷണര്‍ അബ്ദുല്‍ ബാസിത് കശ്മീര്‍ വിഘടനവാദികളുമായി കൂടിക്കാഴ്ച നടത്തിയതിനേ തുടര്‍ന്ന് വഴിമുട്ടിയ നയതന്ത്ര ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ നവാസ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മാമ്പഴ നയതന്ത്രം. വഴിമുട്ടിയ ഉഭയകക്ഷി ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കാനാണ് നവാസ് ഷെരീഫ് പ്രധാനമന്ത്രി മോഡിക്ക് മാമ്പഴം അയച്ചുനല്‍കിയത്.

സിന്ദ്രി, ചൗസ എന്നീ മുന്തിയ മാമ്പഴ ഇനങ്ങളാണ് ശരീഫ് കൊടുത്തയച്ചത്. മോഡിയെക്കൂടാതെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവര്‍ക്കും ഷെരീഫ് മാമ്പഴം കൊടുത്തയച്ചിട്ടുണ്ട്.

ഈ മാസം ന്യൂയോര്‍ക്കിലെത്തുന്ന ഇരു നേതാക്കളും ന്യൂയോര്‍ക്ക് ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഇരുവരും ചര്‍ച്ച നടത്തുമെന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ മാമ്പഴ നയതന്ത്രത്തില്‍ ഇന്ത്യയുടെ പ്രതികരണമെങ്ങനെയാണെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് പാക്കിസ്ഥാന്‍.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക