അന്തരിച്ച സിപിഎം നേതാവ് പികെ കുഞ്ഞനന്തന്റെ പേരും വോട്ടര്‍ പട്ടികയില്‍; കുഞ്ഞനന്തന്‍ ജീവിച്ചിരിപ്പുണ്ടെന്ന് കമ്മീഷന്‍!

ശ്രീനു എസ്
വ്യാഴം, 1 ഏപ്രില്‍ 2021 (19:58 IST)
അന്തരിച്ച സിപിഎം നേതാവ് കുഞ്ഞനന്തന്റെ പേരും വോട്ടര്‍ പട്ടികയില്‍. കൂത്തുപറമ്പ് മണ്ഡലത്തിലെ 75-ാം ബൂത്തിലെ വോട്ടര്‍ പട്ടികയിലാണ് കുഞ്ഞനന്തന്റെ പേരുള്ളത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കിയെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. 
 
കുഞ്ഞനന്തന്‍ ജീവിച്ചിരിക്കുന്നതായി ഫീല്‍ഡ് വെരിഫിക്കേഷനില്‍ കണ്ടെത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. 2020 ജൂണ്‍ 11നായിരുന്നു പികെ കുഞ്ഞനന്തന്‍ മരിക്കുന്നത്. അതേസമയം പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കാത്തത് വിവാദം ഉണ്ടാക്കാനാണെന്ന് കുഞ്ഞനന്തന്റെ മകള്‍ ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article