ബാറുകള്‍ തുറപ്പിക്കാന്‍ വേണ്ടി ബാറുടമകളില്‍ നിന്ന് ധനമന്ത്രി കെഎം മാണി കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ ആരോപണം വെറുതെയാണെന്ന് മുസ് ലിം ലീഗ് നേതാവും മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടി. പരസ്യമായി ആരോപണം നടത്തിയതിനാല്‍ ഇക്കാര്യം പരിശോധിക്കുമെന്നും. അതേസമയം കോഴ ആരോപണത്തെകുറിച്ച് അന്വേഷണത്തിന്റെ ആവശ്യം പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാറുകള്‍ തുറപ്പിക്കാന്‍ വേണ്ടി ബാറുടമകളില്‍ നിന്ന് മാണി അഞ്ചുകോടി രൂപ ആവശ്യപ്പെട്ടുവെന്നും ബാറുടമകള്‍ മാണിയുടെ പാലായിലെ വീട്ടിലെത്തി രണ്ടു ഗഡുക്കളായി ഒരുകോടി രൂപ നല്കിയെന്നും ബാറുടമകളുടെ അസോസിയേഷന്‍ നേതാവായ ഡോ ബിജു രമേശ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.