ഹിമാചലിലെ തിയോഗ നിയമസഭാ മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് പിന്നാലെ കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമയി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്.
സിപിഐഎം സ്ഥാനാര്‍ത്ഥിക്ക് കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടായിരുന്നുവെന്നിരിക്കെ മുഖ്യമന്ത്രി ഇതു നിഷേധിച്ചതാണ് ഫിറോസിനെ പ്രകോപിപ്പിച്ചത്. അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്.
‘ഉളുപ്പ് വേണം, ഉളുപ്പ്’ എന്നു പറഞ്ഞുകൊണ്ടാണ് ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.