കുട്ടികളില്‍ നിന്ന് പണം പിരിക്കാന്‍ ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ല: അബ്ദുറബ്ബ്
സ്കൂള്‍ കലോല്‍സവത്തില്‍ പങ്കെടുക്കുന്നതിന് കുട്ടികളില്‍ നിന്ന് പണം പിരിക്കാന്‍ സര്‍ക്കാര്‍ ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ്. കുട്ടികളില്‍ നിന്ന് പണപ്പിരിവ് നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
വിധി കര്‍ത്താക്കളുടെ നിയമിക്കുന്നതില്‍ ക്രമീകരണം കൊണ്ട് വരുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. കലോല്‍സവങ്ങളില്‍ വ്യാപകമായി പണപ്പിരിവ് നടക്കുന്നതായ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ആണ് മന്ത്രിയുടെ പ്രതികരണം.