പി ജയരാജന് ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ 35 ലക്ഷം രൂപ അനുവദിച്ചു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 21 നവം‌ബര്‍ 2022 (10:53 IST)
ഖാദി ബോര്‍ഡ് ചെയര്‍മാനും സിപിഎം നേതാവുമായ പി ജയരാജന് ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ 35 ലക്ഷം രൂപ അനുവദിച്ചു. പി ജയരാജന്റെ ശാരീരിക അവസ്ഥ പരിഗണിച്ചാണ് കാര്‍ വാങ്ങാന്‍ അനുമതി നല്‍കിയതെന്ന് സര്‍ക്കാര്‍ വാദം. പുതിയ വാഹനങ്ങള്‍ വാങ്ങരുതെന്ന് ചീഫ് സെക്രട്ടറി നവംബര്‍ 4 ന് ഉത്തരവിറക്കിയതിന് പിന്നാലെയാണ് പുതിയ ഉത്തരവ്. 
 
കാര്‍ വാങ്ങുന്നത് സംബന്ധിച്ച് വ്യവസായ വകുപ്പ് ഈ മാസം 17ന് ഉത്തരവിറക്കി. സാമ്പത്തിക പ്രതിസന്ധി മൂലമാണ് പുതിയ വാഹനങ്ങള്‍ വാങ്ങരുതെന്ന് ചീഫ് സെക്രട്ടറി ഉത്തരവിട്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article