സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെയുണ്ടായത് 35922 റോഡ് അപകടങ്ങള്‍; മരണപ്പെട്ടത് 3511

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 21 നവം‌ബര്‍ 2022 (09:15 IST)
ഈ വര്‍ഷം ഒക്ടോബര്‍ 31വരെ 35922 റോഡ് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 3511 പേര്‍ മരണപ്പെടുകയും 28434 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും 11749 പേര്‍ക്ക് നിസാരമായ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വാഹനങ്ങളുടെ അമിതവേഗതയാണ് അപകടങ്ങളുടെ മുഖ്യകാരണം അതുകൊണ്ടുതന്നെ ഡ്രൈവര്‍മാരുടെ പിഴവാണ് അപകടങ്ങളുടെ വര്‍ദ്ധനയ്ക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്. അപകടങ്ങളില്‍ പരിക്കേല്‍ക്കുകയും മരണമടയുകയും ചെയ്യുന്നവരിലധികവും ഇരുചക്രവാഹനയാത്രക്കാരും കാല്‍നടയാത്രക്കാരുമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍