നവംബറിലെ മൂന്നാമത്തെ ഞായറാഴ്ച: റോഡ് അപകടങ്ങളില്‍ മരണപ്പെട്ടവരുടെ ഓര്‍മദിനം, അപകടങ്ങളില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 21 നവം‌ബര്‍ 2022 (09:12 IST)
റോഡ് അപകടങ്ങളുടെ കാര്യത്തില്‍ രാജ്യത്തു മുന്‍നിരയിലാണ് നമ്മുടെ കൊച്ചു കേരളം. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പ്രകാരം അപകടങ്ങളുടെ എണ്ണത്തില്‍ നാലാമതും അഞ്ചാമതും സ്ഥാനങ്ങളില്‍ കേരളം ഇടപിടിച്ചിരുന്നു. അപകടമരണങ്ങള്‍ കേരളത്തില്‍ താരതമ്യേന കുറവാണെങ്കിലും പരുക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ മുന്നിലാണ്. ജനസംഖ്യാനുപാതികമായും വാഹനഅനുപാതത്തിലും കേരളത്തിലെ റോഡ് അപകടങ്ങളുടെ എണ്ണം ദേശീയ ശരാശരിയേക്കാള്‍ വളരെക്കൂടുതലാണ്. കേരള പൊലീസാണ് ഇക്കാര്യം അറിയിച്ചത്. 
 
ഈ വര്‍ഷം ഒക്ടോബര്‍ 31വരെ 35922 റോഡ് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 3511 പേര്‍ മരണപ്പെടുകയും 28434 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും 11749 പേര്‍ക്ക് നിസാരമായ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വാഹനങ്ങളുടെ അമിതവേഗതയാണ് അപകടങ്ങളുടെ മുഖ്യകാരണം അതുകൊണ്ടുതന്നെ ഡ്രൈവര്‍മാരുടെ പിഴവാണ് അപകടങ്ങളുടെ വര്‍ദ്ധനയ്ക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്. അപകടങ്ങളില്‍ പരിക്കേല്‍ക്കുകയും മരണമടയുകയും ചെയ്യുന്നവരിലധികവും ഇരുചക്രവാഹനയാത്രക്കാരും കാല്‍നടയാത്രക്കാരുമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍