കോഴിക്കോട് ഗൂഗിള്‍ പേ വഴി പണം വാങ്ങി മയക്കുമരുന്ന് വില്‍പ്പന നടത്തിയ രണ്ടുപേര്‍ പിടിയില്‍. നിരവധികേസുകളില്‍ പ്രതികളായ പുതിയറ സ്വദേശി 29കാരനായ നൈജില്‍ റിറ്റ്‌സ്, 22കാരനായ സഹല്‍ എന്നിവരാണ് പിടിയിലായത്. ടൗണ്‍ പൊലീസാണ് ഇവരെ അറസ്റ്റുചെയ്തത്. ഇവര്‍ സഞ്ചരിച്ച ആഡംബര കാറില്‍ നിന്നും വന്‍തോതില്‍ മയക്കുമരുന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.