വയനാട്ടില്‍ അയല്‍വാസിയുടെ വെട്ടേറ്റ നാലു വയസുകാരന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

ശനി, 19 നവം‌ബര്‍ 2022 (14:41 IST)
വയനാട്ടില്‍ അയല്‍വാസിയുടെ വെട്ടേറ്റ നാലു വയസുകാരന്‍ മരിച്ചു. മേപ്പാടി നെടുമ്പാല ജയപ്രകാശിന്റെ മകന്‍ ആദിദേവാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുകയാണ് ആദിദേവ് മരിച്ചത്. വ്യക്തി വൈരാഗ്യം മൂലം അയല്‍വാസി ജയപ്രകാശിന്റെ ഭാര്യയെയും മകനെയും ആക്രമിക്കുകയായിരുന്നു. അയല്‍വാസിയായ ജിതേഷ് ആണ് ആക്രമണം നടത്തിയത്. ജയപ്രകാശിന്റെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍