പെൺകുട്ടികളെയും ആൺകുട്ടികളെയും പീഡിപ്പിച്ചു: കോഴിക്കോട് അധ്യാപകൻ അറസ്റ്റിൽ

ബുധന്‍, 16 നവം‌ബര്‍ 2022 (17:40 IST)
വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. അത്തോളി സ്വദേശിയായ അബ്ദുൽ നാസറാണ് അറസ്റ്റിലായത്. പെൺകുട്ടികളെയും ആൺകുട്ടികളെയും പീഡിപ്പിച്ചതിന് 5 പോക്സോ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.
 
മൂന്നാഴ്ച മുൻപ് ചൈൽഡ് ലൈൻ നടത്തിയ കൗൺസലിങ്ങിലാണ് വിദ്യാർഥികൾ പീഡനത്തെപറ്റി തുറന്നുസംസാരിച്ചത്. ഇതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോയിരുന്നു. ഇന്നലെ വൈകീട്ടാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. അധ്യാപകൻ പീഡിപ്പിച്ച കൂടുതൽ കുട്ടികളെ കൗൺസലിങ്ങിന് വിധേയമാക്കി. കൂടുതൽ വിദ്യാർഥികൾ പീഡനത്തിനിരയായിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്ന് ഏലത്തൂർ പോലീസ് അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍