ചാന്‍സലര്‍ പദവിയില്‍ നിന്നും ഒഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലങ്ങളായി ഗവര്‍ണറാണ് സര്‍വകലാശാലകളുടെ ചാന്‍സലര്‍. ഗവര്‍ണറുടെ ചാന്‍സലര്‍ പദവി ദേശീയതലത്തിലെ ധാരണയുടെ അടിസ്ഥാനത്തിലുള്ളതാണ്. സര്‍വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കാനാണ് ഗവര്‍ണറെ ചാന്‍സലര്‍ ആക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
തനിക്ക് വ്യക്തിപരമായ ലക്ഷ്യങ്ങളൊന്നുമില്ല. സര്‍വകലാശാലകളില്‍ ഒരു തരത്തിലുള്ള നിയമലംഘനവും അനുവദിക്കില്ല. സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനുവദിക്കാനാവില്ല. സര്‍വകലാശാലകളിലെ സ്വജനപക്ഷപാതം അവസാനിപ്പിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.