ഒന്നരക്കോടിയുടെ കുഴൽപ്പണം പിടികൂടി

എ കെ ജെ അയ്യര്‍

ബുധന്‍, 6 ഏപ്രില്‍ 2022 (15:18 IST)
മലപ്പുറം: കാറിൽ കടത്തുകയായിരുന്ന ഒന്നരക്കോടി രൂപയുടെ കുഴൽപ്പണം പോലീസ് പിടികൂടി. ഇതിനൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന കൊല്ലം തൊടിയൂർ സ്വദേശി അനീഷ്, കരുനാഗപ്പള്ളി സ്വദേശി ഷാജുദ്ദീൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പെരിന്തൽമണ്ണയിൽ നടന്ന വാഹന പരിശോധനയിലാണ് ഇത്രയധികം പണം പിടികൂടിയത്. കുഴൽപ്പണം കടത്താൻ ഇവർ ഉപയോഗിച്ച ഇന്നോവ കാറും പോലീസ് പിടിച്ചെടുത്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍