സര്‍ക്കാരിന്റെ വാക്കും കീറിയ ചാക്കും ഒരുപോലെ: പിണറായി

Webdunia
ചൊവ്വ, 9 ജൂണ്‍ 2015 (15:15 IST)
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് സിപിഎം പിബി അംഗം പിണറായി വിജയന്‍ രംഗത്ത്.

കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതോടെ സര്‍ക്കാരിന്റെ വാക്കിന് വിലയില്ലാതായി. ഇത് ജനം മനസിലാക്കുകയും ചെയ്തു. സര്‍ക്കാരിന്റെ വാക്കും കീറിയ ചാക്കും ഒരുപോലെയെന്ന് എല്ലാവര്‍ക്കും വ്യക്തമായിരിക്കുകയാണ്.

വലിയ ക്രൂരതയാണ് കെഎസ്ആര്‍ടിസി പെന്‍ഷന്‍റെ കാര്യത്തില്‍ കാണിക്കുന്നത്. സര്‍ക്കരിന് സാഡിസ്റ്റ് മനോഭാവമാണ് ഉള്ളത് - പിണറായി കുറ്റപ്പെടുത്തി.

നടപ്പാക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ചെയ്യാനാണ് സര്‍ക്കാരിന് താല്‍പര്യമെന്നും പിണറായി വിജയന്‍ പറഞ്ഞു.