പിണറായി വിജയന്റെ ഇഷ്ടഭക്ഷണം മീന്‍ വിഭവങ്ങള്‍; ചെമ്പല്ലിയും കരിമീനും കൂടുതല്‍ പ്രിയം

Webdunia
ചൊവ്വ, 24 മെയ് 2022 (15:13 IST)
മുഖ്യമന്ത്രി പിണറായി വിജയന്റെ 77-ാം ജന്മദിനമാണ് ഇന്ന്. പിണറായി വിജയന്റെ ഇഷ്ടങ്ങളെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത പല കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. അതിലൊന്നാണ് പിണറായി വിജയന്റെ ഇഷ്ടപ്പെട്ട ഭക്ഷണ വിഭവങ്ങള്‍. മീന്‍ കറിയും മീന്‍ പൊരച്ചതുമൊക്കെയാണ് പിണറായിക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണ വിഭവങ്ങള്‍. 
 
ചെമ്പല്ലി കറി വച്ചതും കരിമീന്‍ പൊരിച്ചതും കിട്ടിയാല്‍ വിട്ടുകളയില്ല. അത്രയേറെ ഇഷ്ടപ്പെട്ട മത്സ്യവിഭവങ്ങളാണ് ഇത് രണ്ടും. മോര് കറിയും അവിയലും പിണറായിക്ക് ഇഷ്ടപ്പെട്ട വിഭവങ്ങളാണ്. തീന്‍മേശയില്‍ എത്തുന്ന മീന്‍ ഏതാണെന്ന് നിമിഷനേരം കൊണ്ട് പറയാനുള്ള വൈഭവവും പിണറായി വിജയനുണ്ട്. ടി.മുരുകേശ് ആണ് 17 വര്‍ഷമായി പിണറായി വിജയന്റെ അടുക്കളക്കാരന്‍. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article