തീവ്രവാദസംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി; സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സംസ്ഥാനം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല

Webdunia
ശനി, 25 നവം‌ബര്‍ 2017 (12:35 IST)
സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിനായി ചില ആളുകള്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സംഘങ്ങള്‍ തന്നെയാണ് അന്യരാജ്യങ്ങളിലേക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. ഇത്തരം സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
 
അതീവകുറ്റകരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസ് അടിച്ചമര്‍ത്തും. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സംസ്ഥാനം തയ്യാറല്ല. കുട്ടികളെ കാണാതാവുന്ന സംഭവങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു പിറകിലെ സംവിധാനങ്ങളെ കുറിച്ചു കര്‍ശനമായ നടപടികളും അന്വേഷണങ്ങളും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article