കോ​ൺ​ഗ്ര​സു​മാ​യി യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് അ​സാ​ധ്യം; ബിജെപിക്കെതിരെ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ - മു​ഖ്യ​മ​ന്ത്രി

Webdunia
വെള്ളി, 2 മാര്‍ച്ച് 2018 (17:17 IST)
കോ​ൺ​ഗ്ര​സു​മാ​യി യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് അ​സാ​ധ്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ബിജെപിയെ വളര്‍ത്തിയത് കോണ്‍ഗ്രസ് നയങ്ങളാണ്. വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ കൂട്ടുപിടിക്കാനാകില്ല. ഏച്ചുകെട്ടിയ ബന്ധങ്ങൾ ജനങ്ങൾ സ്വീകരിക്കില്ല. കോൺഗ്രസ് നേതാക്കൾ പോലും വർഗീയ ശക്തികളുമായി സമരസപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് മലപ്പുറത്ത് നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇ​ട​തു​പ​ക്ഷ​ത്തേ​യും സ​ർ​ക്കാ​രി​നേ​യും കു​റി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ പ്ര​തീ​ക്ഷ​യുണ്ട്. ആ​രു​ടെ​യെ​ങ്കി​ലും വാ​ലാ​യി നി​ന്ന് ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ കെ​ടു​ത്ത​രു​ത്ത്. ന്യൂനപക്ഷവും ജനാധിപത്യവാദികളും കോണ്‍ഗ്രസിനെ പിന്തള്ളി. കോണ്‍ഗ്രസ് ബന്ധം അപകടമാണെന്ന് നേരത്തെ വ്യക്തമായതാണെന്നും പിണറായി പറഞ്ഞു.

ബിജെപിക്കെതിരെ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ. എന്നാല്‍ അത് കോണ്‍ഗ്രസുമായി ചേര്‍ന്നാകരുത്. കോണ്‍ഗ്രസിനെ ന്യൂനപക്ഷവും ജനാധിപത്യ വാദികളും കൈവിട്ടു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്ന സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ഇടതുപക്ഷത്തിന് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിക്കെതിരെ വിശാല ബദല്‍ കൊണ്ട് വരുന്നതിന് കോണ്‍ഗ്രസുമായി ബന്ധം ആവാമെന്ന നിലപാടാണ് സിപിഐയുടേത്. ഈ നിലപാടിനെ തള്ളിക്കൊണ്ടാണ് പിണറായി വിജയന്‍ സി​പി​ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ നിലപാട് വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article