സോളാര്‍ തട്ടിപ്പു കേസില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ കമ്മിഷന് മുമ്പാകെ ഹാജരായി. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചണ്ടി കൂട്ടുപ്രതിയാണെന്നും. തട്ടിപ്പിനായി ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, കെസി ജോസഫ്, മുന്‍ കേന്ദ്ര മന്ത്രിയും എംപിയുമായ കെസി വേണുഗോപാല്‍ എന്നിവര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നും പിണറായി കമ്മീഷനു മുന്നില്‍ മൊഴി നല്കി. സരിതയുടെ ഫോൺ കോൾ വിവരങ്ങളും പിണറായി കമ്മീഷൻ മുന്പാകെ സമർപ്പിച്ചു.
അതേസമയം, സോളർ തട്ടിപ്പ് കേസില്‍ തെളിവെടുപ്പ് നടത്തുന്ന സോളർ കമ്മിഷനു മുമ്പാകെ അരുവിക്കര ഉപതെരഞ്ഞെടുപ്പിനു ശേഷം ഹാജരാകാൻ തയാറെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ അറിയിച്ചു. ഉപതെരഞ്ഞെടുപ്പിനു ശേഷമുള്ള തീയതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുധീരൻ അപേക്ഷ നൽകുകയും ചെയ്തു. അഭിഭാഷകൻ മുഖേനയാണ് അദ്ദേഹം അപേക്ഷ നൽകിയത്.
അരുവിക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാല്‍ കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ ഒട്ടേറെ ചുമതലകളുണ്ട്. കമ്മിഷന്റെ നടപടികളോട് ആദരവും ബഹുമാനവും ഉള്ളതിനാല്‍ തെരഞ്ഞെടുപ്പിനു ശേഷമുള്ള ഏതെങ്കിലും തീയതി അനുവദിക്കണമെന്നും സുധീരൻ അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.