ആരുവന്നാലും ഇടതു സ്ഥാനാർത്ഥിയെ മാറ്റില്ല, രാഹുൽ ഗാന്ധിയെ വയനാട്ടിൽ പരാജപ്പെടുത്താനായി ഇടതുപക്ഷം പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Webdunia
ഞായര്‍, 31 മാര്‍ച്ച് 2019 (12:00 IST)
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷത്തിനെതിരെ ആരുവന്നാലും നേരിടനുള്ള ശക്തി തങ്ങൾക്കുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബി ജെ പിയെ എതിരിടുന്നതിന് പകരം സി പി എമ്മിന് മത്സരം സൃഷ്ടിക്കുന്നത് ശരിയായ സന്ദേശമല്ല നൽകുക എന്ന മുൻ നിലപാട് മുഖ്യമന്ത്രി ആവർത്തിച്ചു.
 
ബി ജെ പിക്കെതിരെയാണ് കോൺഗ്രസിന്റെ മത്സരം എങ്കിൽ ബി ജെ പിയെ നേരിടാവുന്ന മണ്ഡലങ്ങളിൽ നിന്നും മത്സരിക്കാമായിരുന്നു തീരുമാനം എടുക്കേണ്ടിയിരുന്നത്. കേരളത്തിലിടതു പക്ഷവും വലതുപക്ഷവും തമ്മിലാണ് മത്സരം. അതിനാൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഇടതുപക്ഷത്തിനെതിരെയുള്ള മത്സരമയി മാത്രമേ കാണാനാകൂ.  
 
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നു എന്നതുകൊണ്ട് ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയെ മാറ്റില്ല. വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയെ പരജയപ്പെടുത്താനായാണ് ഇടതുപക്ഷം പ്രവർത്തിക്കുക എന്നും പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article