'ശ്രീറാം വെറുതേ ഇരുന്ന് ശമ്പളം വാങ്ങേണ്ട, കെഎം ബഷീര്‍ കേസില്‍ സംരക്ഷണം നല്‍കില്ല' - വാക്ക് നൽകി മുഖ്യമന്ത്രി

അനു മുരളി
ചൊവ്വ, 24 മാര്‍ച്ച് 2020 (18:36 IST)
മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്ത സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീറാം വെറുതെ ശമ്പളം വാങ്ങേണ്ട. സസ്‌പെന്‍ഷനിലിരിക്കുമ്പോഴും ശമ്പളം നല്‍കണം. ജോലി ചെയ്ത് ശമ്പളം വാങ്ങട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
 
ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാമിനെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി. മാധ്യമമേധാവികളുമായുള്ള ചര്‍ച്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആരോഗ്യവകുപ്പില്‍ ജോയിന്റെ സെക്രട്ടറിയായി നിയമിച്ചത് കഴിഞ്ഞ ദിവസമാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലയാണ് ഡോക്ടറായ ശ്രീറാം വെങ്കിട്ടരാമനുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article