സസ്‌പെൻഷനിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കാൻ മുഖ്യമന്ത്രിക്ക് ചീഫ് സെക്രട്ടറിയുടെ ശുപാർശ. മാധ്യമ പ്രവർത്തകൻ കെ എം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിലാണ് ശ്രീറാം സസ്‌പെൻഷനിലായത്. കേസിൽ ഇതുവരെ പൊലീസ് കുറ്റപത്രം നൽകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി ടോം ജോസ് മുഖ്യമന്ത്രിക്കു ശുപാർശ നൽകിയത്.