കൊവിഡ് കാലത്ത് വിവാദങ്ങളില്ലാത്തത് ചിലരെ അസ്വസ്ഥരാക്കുന്നുവെന്ന് മുഖ്യമന്ത്രി

Webdunia
ബുധന്‍, 22 ഏപ്രില്‍ 2020 (20:44 IST)
കൊവിഡിനെ തുടർന്ന് കുറച്ചുകാലമായി വിവാദങ്ങൾ ഇല്ലാത്തതിൽ ചിലർക്ക് വല്ലാത്ത വിഷമം അനുഭവപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വിവാദം എങ്ങനെയെങ്കിലും പെരുപ്പിക്കണമെന്ന ചിന്തയിലാണ് ഇക്കൂട്ടർ പിന്നെയും പിന്നെയും ഇക്കാര്യങ്ങൾ ഉയർത്തികൊണ്ട് വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
സ്പ്രിംഗ്‌ളർ കരാർ വിഷയത്തിൽ സിപിഐ നേതവ് ഡി.രാജയുടെ പ്രതികരണത്തെ കുറിച്ചും ജനയുഗം ദിനപത്രത്തിന്റെ മുഖപ്രസംഗത്തെയും കുറിക്കുമുള്ള ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.ആരോണമുന്നയിക്കുന്നവര്‍ തെളിവുകള്‍ കൊണ്ടു വരട്ടെയെന്നും അതിന് ഒരുപാട് മാര്‍ഗങ്ങളുണ്ടല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article