സംസ്ഥാനത്ത് ഇപ്പോൾ 127 പേരാണ് ചികിത്സയിലുള്ളത്.ഇന്ന് മാത്രം 95 പേർ ആശുപത്രിയിലായി. ഇന്ന് രോഗം ബാധിച്ചവരിൽ 3 പേർക്ക് സമ്പർക്കം വഴിയാണ് രോഗം വന്നത്.നിലവിൽ 29150 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 28804 പേർ വീടുകളിലും 346 പേർ ആശുപത്രിയിലുമാണ്. ഇതുവരെ 20,821 സാമ്പിളുകൾ പരിശോധിച്ചതിൽ 19,998 സാമ്പിളുകളും നെഗറ്റീവാണ്.