കെ റെയിലുമായി മുന്നോട്ട് തന്നെ, പ്രതിപക്ഷം കേരളത്തെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോവുന്നു: മുഖ്യമന്ത്രി

Webdunia
ചൊവ്വ, 19 ഏപ്രില്‍ 2022 (18:34 IST)
കെ-റെയില്‍ പദ്ധതിയെ എതിര്‍ക്കുന്ന പ്രതിപക്ഷം നാടിനെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോവുകയാണെന്ന് മുഖ്യമന്ത്രി. എന്ത് ചെയ്‌താലും വികസനത്തെ എതിർക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. തിരുവനന്തപുരത്ത് നടന്ന എല്‍ഡിഎഫിന്റെ കെ-റെയില്‍ രാഷ്ട്രീയ പ്രചാരണയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
 
അന്തര്‍ദേശീയ തലത്തില്‍ വരെ കേരള മോഡല്‍ പഠനമാക്കുന്നു. സർവതല സ്പർശിയായ വികസനമാണ് സർക്കാർ ലക്ഷ്യം. പ്രക്ടനപത്രികയിലും ഇത് തന്നെയാണ് വാഗ്‌ദാനം ചെയ്യുന്നത്. അതുകൊണ്ട് കെ-റെയില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ വികസനങ്ങൾ ഭാവി തലമുറയെ ലക്ഷ്യമിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article