അരുവിക്കരയിലെ തെരഞ്ഞെടുപ്പ് വേദികളില്‍ നിന്ന് സി പി എം നേതാവ് പിണറായി വിജയന്‍ മറഞ്ഞു നില്ക്കുന്നതെന്തു കൊണ്ടെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. വി എസ് പാര്‍ട്ടി വിരുദ്ധനാണെന്ന പ്രമേയം വായിക്കാനാണ് പിണറായി വിജയന്‍ അവസാനം പൊതുവേദിയില്‍ വന്നതെന്ന് തങ്കച്ചന്‍ പറഞ്ഞു.
അടുത്ത മുഖ്യമന്ത്രിയെന്ന് അണികളെക്കൊണ്ട് പറയിക്കുന്ന നേതാവാണ് പിനറായി വിജയന്‍. താന്‍ മുന്നില്‍ നിന്നാല്‍ തോല്‍വിയായിരിക്കും ഫലമെന്ന് വിലയിരുത്തുന്ന നേതാവിന് എങ്ങനെ മുന്നണിയെ അധികാരത്തിലേക്ക് നയിക്കാനാകുമെന്നും തങ്കച്ചന്‍ ചോദിച്ചു.
അരുവിക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു തങ്കച്ചന്‍. ഉപതെരഞ്ഞെടുപ്പില്‍ സി പി എമ്മിലെ കണ്ണൂര്‍ ലോബിയാണ് തിരശീലക്ക് പിന്നിലുള്ളത്. തെരഞ്ഞെടുപ്പ് ദിവസം കണ്ണൂര്‍ മാതൃകയില്‍ അവര്‍ അക്രമത്തിന് വഴിമരുന്നിടാന്‍ സാധ്യതയുണ്ടെന്നും തങ്കച്ചന്‍ പറഞ്ഞു. ദയാവധം കാത്തു നില്‍ക്കുന്നയാളിന്റെ സ്ഥിതിയിലാണ് വി എസ് അച്യുതാനന്ദന്‍ എന്നും തങ്കച്ചന്‍ പറഞ്ഞു.