സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി നടത്തുന്ന പരാമര്‍ശങ്ങളും നീക്കങ്ങളും എണ്ണിയെണ്ണി വ്യക്തമാക്കുന്നു. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെ ലാവ്ലിന്‍ കേസില്‍ വിഎസ് കുടുക്കാന്‍ ശ്രമിച്ചെന്ന രീതിയിലുള്ള കടുത്ത ഭാഷയിലാണ് വിമര്‍ശനം ഉണ്ടായത്.
ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ പെടുത്താന്‍ വിഎസ് അച്യുതാനന്ദന്‍ ജഡ്ജിമാരെ സ്വാധീനിച്ചുവെന്നും. അദ്ദേഹത്തിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം രാജേന്ദ്രന്‍ പി കരുണാകരന്‍ കമ്മീഷണനു മുന്നില്‍ ഈ വിഷയത്തില്‍ വ്യക്തമായ മൊഴി നല്‍കിയെന്നും. വിഎസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റണമെന്ന് സംസ്ഥാന സമിതി ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിരന്തരം പ്രസ്താവനകള്‍ നടത്തിയ വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നും. ടിപി ചന്ദ്രശേഖരന്‍ കൊലപാതകം, കൂടംകുളം വിഷയം, ലാവ്ലിന്‍ കേസ് എന്നീ പ്രശ്‌നങ്ങളില്‍ പ്രസ്താവനകള്‍ നടത്തി വിഎസ് പാര്‍ട്ടിയെ വെട്ടിലാക്കിയെന്നും 32 പേജുകളിലായുള്ള വിഎസിനെതിരെയുള്ള കുറ്റപത്രത്തില്‍ പറയുന്നു.
വിഎസ് അച്യുതാനന്ദനെ കൂടാതെ സിപിഐക്കെതിരെയും കടുത്ത ഭാഷയിലാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്. ജനങ്ങളെ വലിയ രീതിയില്‍ സംഘടിപ്പിക്കാന്‍ കഴിയാത്തതും, പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിലും, പ്രവര്‍ത്തിക്കുന്നതിലും സിപിഐ പരാജയമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്.