ആരോഗ്യ പ്രവർത്തകർ ഊണും ഉറക്കവും വെടിഞ്ഞ് പ്രവർത്തിക്കുന്നവർ, വാക്കിലോ നോക്കിലോ പ്രവർത്തിയിലോ അനാദരവ് കാട്ടരുതെന്ന് മുഖ്യമന്ത്രി

Webdunia
വെള്ളി, 27 മാര്‍ച്ച് 2020 (18:56 IST)
തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധത്തിനായി അഹോരാത്രം പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തർ ഏറെ ബഹുമാനികപ്പെടേണ്ടവരാണെന്നും അവരോട് അനാദരവ് കാണിക്കരുത് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
 
'ഊണും ഉറക്കവും വെടിഞ്ഞ് രാത്രിയോ പകലോ എന്ന വ്യത്യാസമില്ലാത്തെ കോവിഡ് പ്രതിരോധത്തിനായി പ്രവർത്തിക്കുന്നവരാണ് ആരോഗ്യ പ്രവർത്തകർ. ഏറെ ബഹുമാനിക്കപ്പെടേണ്ട ജോലിയാണ് അവർ ചെയ്യുന്നത്. അതുകൊണ്ട് വാക്കുകൊണ്ടോ നോക്കുകൊണ്ടോ പ്രവർത്തികൊണ്ടോ അവരോട് അകൽച്ചയോ അനാദരവോ കണിക്കരുത്'. മുഖ്യമന്ത്രി പറഞ്ഞു.
 
അതേസമയം സംസ്ഥാനത്ത് ഇന്ന് 39 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 34 പേരും കാസർഗോഡ് നിന്നുമുള്ളവരാണ്. ഇതോടെ കാസർഗോഡ് മാത്രം കോവിഡ് ബാധിതരുടെ എണ്ണം 80 ആയി. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 164 ആയി വർധിച്ചു. കണ്ണൂരിൽ രണ്ടുപേർക്കും കോഴിക്കോട് കൊല്ലം തൃശൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article