തമിഴ് സിനിമാതാരവും ഡെർമറ്റോളജിസ്റ്റുമായ ഡോ. സേതുരാമന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ അന്തരിച്ചു. 36 വയസായിരുന്നു. 2013ല്‍ പുറത്തിറങ്ങിയ ‘കണ്ണാ ലഡ്ഡു തിന്ന ആസയാ’ എന്ന ചിത്രത്തിലൂടെയാണ് സേതു പ്രശസ്തനായത്. ആ സിനിമയുടെ വിജയത്തിനുശേഷം സേതുരാമൻ മൂന്ന് തമിഴ് ചിത്രങ്ങളിൽ കൂടി പ്രത്യക്ഷപ്പെട്ടു - 2016ൽ വാലിബ രാജ, 2017ൽ സക്ക പോഡ് പോഡു രാജ, 2019ൽ 50/50. ഒരു ടിവി ഷോയിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.