ജനജീവിതം സാധാരണഗതിയിലെത്തിക്കാൻ ഒരു ലക്ഷംവരെ പലിശരഹിത ലോൺ; ദുരിതനിവാരണത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി

Webdunia
വ്യാഴം, 23 ഓഗസ്റ്റ് 2018 (20:34 IST)
തിരുവനന്തപുരം : സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സാധാരണ ജീവിതത്തിലേക്കെത്തിക്കുന്നതിനായി കേരളത്തിലെ ബാങ്കുകളുടെ സഹകരണത്തോടെ ഒരുലക്ഷം രൂപ വരെ പലിശരഹിത ലോൺ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തനിവാരണത്തിനായി പ്രത്യേക പദ്ധതിക്ക് രൂപം നൽകുമെന്നുംഅദ്ദേഹം പറഞ്ഞു. 
 
ഓരോ കുടുംബത്തിലേയും ഗൃഹനാഥകൾക്കായിരിക്കും ലോൺ ലഭ്യാക്കുക. ക്യാമ്പുകളിൽ നിന്നു വീടുകളിലേക്ക് മടങ്ങിയൽ വീട്ടിലെ ഉപകരണങ്ങൾ പലതും നശിച്ചിട്ടുണ്ടാകും. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് പലിശ രഹിത ലോൺ നൽകുന്നത്. വീടുകൾ പൂർണമായും നഷ്ടപ്പെട്ടവർക്ക് കഴിയുന്നത്ര വേഗത്തിൽ വീടുകൾ പിനർനിർമിച്ചു നൽകും. ജില്ലാ കളക്ടർമാർക്കായിരിക്കും ഇതിനുള്ള ചുമതല. 
 
ദുരിതാശ്വാസ ക്യാമ്പുകൾ നല്ലരീതിയിൽ തന്നെ മുന്നോട്ടുപൊവുകയാണ് . ക്യാമ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് പരാതികൾ ഇല്ല. ക്യാമുകളിൽ നിന്നും വീടുകളിലേക്ക് ആളുകൾ മടങ്ങി തുടങ്ങിയിട്ടുണ്ട്. 
വീടുകളിലേക്ക് മടങ്ങുന്നവർക്ക് സർക്കാർ അഞ്ച് കിലോ അരി ഉൾപ്പടെയുള്ള പ്രത്യേക കിറ്റും വിതരനം ചെയ്യും. 
 
നിലവിൽ 2774 ക്യാമ്പുകളിലായി 278751 കുടുംബങ്ങളാണ് ഉള്ളത്.
സംസ്ഥാനത്ത്. വൈദ്യുതി പുനസ്ഥാപിക്കുന്ന ജോലികളും ദ്രുതഗതിയിൽ മുന്നോട്ടുപോവുകയാണ്. പ്രവർത്തന രഹിതമായ 50 സബ്സ്റ്റേഷനുകളിൽ 41 എണ്ണവും പ്രവർത്തന സജ്ജമാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

Next Article