കടുത്ത വരള്‍ച്ചയും അതിതീവ്ര മഴയും: കാലാവസ്ഥാ വ്യതിയാനം ഒരു ലക്ഷത്തിലധികം കര്‍ഷകരെ ബാധിച്ചെന്നും 350 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍
ശനി, 17 ഓഗസ്റ്റ് 2024 (21:03 IST)
കാലാവസ്ഥാ വ്യതിയാനം സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം കര്‍ഷകരെ ബാധിച്ചെന്നും 350 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചിങ്ങം ഒന്നിന് കര്‍ഷകദിനാചരണത്തോടനുബന്ധിച്ച് നടത്തിയ കര്‍ഷക അവാര്‍ഡ് വിതരണവും കതിര്‍ ആപ്പ് ലോഞ്ചിംഗും നിര്‍വഹിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 
 
2024 ഫെബ്രുവരി മുതല്‍ മെയ് വരെയുണ്ടായ കടുത്ത വരള്‍ച്ചയും ഉഷ്ണതരംഗവും തുടര്‍ന്നുണ്ടായ അതിതീവ്ര മഴയും മൂലം കേരളത്തില്‍ വ്യാപകമായ കൃഷിനാശം സംഭവിച്ചു. വരള്‍ച്ച മൂലം സംസ്ഥാനത്ത് പ്രത്യക്ഷമായി 257.12 കോടി രൂപയുടെയും പരോക്ഷമായി 118.69 കോടി രൂപയുടെയും നഷ്ടം ഉണ്ടായതായി വിലയിരുത്തുന്നു. 56,947 കര്‍ഷകരെയാണ് വരള്‍ച്ച ബാധിച്ചത്. അതിതീവ്ര മഴയാകട്ടെ 51,231 കര്‍ഷകരെ ബാധിച്ചു. 16,004 ലക്ഷം രൂപയുടെ പ്രാഥമിക നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article