വീടുകളില്‍ ദേശീയ പതാക: എല്ലാവരും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍

ശനി, 13 ഓഗസ്റ്റ് 2022 (20:37 IST)
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 13 മുതല്‍ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 വരെ കേരളത്തിലെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.
സ്വാതന്ത്ര്യ ലബ്ധിക്കു വേണ്ടി പോരാടി ജീവത്യാഗം ചെയ്ത മഹാത്മാക്കള്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതിനും സ്നേഹം വളര്‍ത്തുന്നതിനും ലക്ഷ്യമിട്ടുള്ള പരിപാടിയില്‍ എല്ലാവരും പങ്കാളികളാകണം. 
 
വീടുകള്‍, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍, വായനശാലകള്‍ എന്നിവിടങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തണം. ഇന്ത്യന്‍ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിച്ചും ജനനന്‍മയും സുസ്ഥിര വികസനവും ഉറപ്പാക്കിയും നമുക്ക് മുന്നേറാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍