പന്നിപ്പടക്കം പൊട്ടിത്തെറിച്ച് സ്ത്രീയ്ക്ക് ഗുരുതര പരുക്ക്

കെ ആര്‍ അനൂപ്

വെള്ളി, 30 ജൂണ്‍ 2023 (15:17 IST)
വീടിനെ സമീപത്ത് കിടന്ന പന്നിപ്പടക്കം കൊടുവാളുകൊണ്ട് വെട്ടിയ ടിടിസി വിദ്യാര്‍ത്ഥിനിക്ക് ഗുരുതരമായി പരുക്കേറ്റു.കൊല്ലം കടയ്ക്കല്‍ സ്വദേശിയായ രാജിയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ടുമണിയോടെ ആയിരുന്നു സംഭവം.
 
രാജിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജിയുടെ അമ്മ ലീലയ്ക്കാണ് ആദ്യം പന്നിപ്പടക്കം കിട്ടിയത്. പന്നിപ്പടക്കം അമ്മ അഴിച്ചു നോക്കവേ അവരുടെ കയ്യില്‍ നിന്നും വാങ്ങി വെട്ടുകത്തി കൊണ്ട് രാജി വെട്ടിപ്പൊളിച്ചതോടെയാണ് പൊട്ടിത്തെറിച്ചത്.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍