പമ്പുകളില്‍ അതിക്രമങ്ങള്‍ കൂടുന്നു; ഇങ്ങനെ പോയാല്‍ രാത്രി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടിവരുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 12 ഡിസം‌ബര്‍ 2023 (18:54 IST)
പമ്പുകളില്‍ അതിക്രമങ്ങള്‍ കൂടുന്നതായും ഇങ്ങനെ പോയാല്‍ രാത്രി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടിവരുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചു. അതിക്രമങ്ങള്‍ നടത്തുന്ന കുറ്റവാളികള്‍ക്കെതിരെ ആശുപത്രി സംരക്ഷണ നിയമ മാതൃകയില്‍ നിയമനിര്‍മാണം നടത്തണമെന്നും ആവശ്യപ്പെട്ടു.
 
പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് സംസ്ഥാനത്ത് രണ്ടു രൂപ വീതം അധിക നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാജ ഇന്ധനക്കടത്തും നടക്കുന്നു. ഇന്ധനക്കടത്തിന് നികുതി വകുപ്പിന്റേയും പോലീസിന്റെയും സഹായമുണ്ടെന്നും ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടോമി തോമസ്, ജനറല്‍ സെക്രട്ടറി സഫ അഷറഫ്, വൈസ് പ്രസിഡന്റ് മൈതാനം വിജയന്‍, സംസ്ഥാന എക്‌സി. അംഗങ്ങളായ കെ.വര്‍ഗീസ്, ന്യൂഎക്‌സല്‍ ഷാജി, സിനു പട്ടത്തുവിള എന്നിവര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article