പെട്രോൾ, ഡീസൽ വിലവർധനയ്‌ക്കെതിരെ മോട്ടോർ വാഹന ഫെഡറേഷനുകളുടെ സംയുക്‌ത സമരസമിതി ഇന്നു പകൽ 11 മുതൽ ഒന്നു വരെ വാഹന പണിമുടക്കു നടത്തും.
സിഐടിയു, എഐടിയുസി, ഐഎൻടിയുസി, ബിഎംഎസ്, എസ്‌ടിയു, യുടിയുസി തുടങ്ങിയ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾ തടയില്ലെന്നു നേതാക്കൾ അറിയിച്ചു.