ജിഷ കൊലക്കേസിൽ വഴിത്തിരിവുണ്ടാക്കാൻ സാധ്യതയുള്ള പുതിയ ഫൊറൻസിക് നിഗമനങ്ങൾ പൊലീസിനു ലഭിച്ചു. മുഖത്തും മറ്റും കണ്ട ആഴം കുറഞ്ഞ കത്തിപ്പാടുകളും പോറലുകളും കൊലയാളിയുടെ ആക്രമണത്തെ ജിഷ കൈകൾ കൊണ്ടു പ്രതിരോധിക്കാൻ ശ്രമിച്ചതിന്റെ സൂചനയാണെന്ന അനുമാനത്തിലാണ് പൊലീസ്. എന്നാൽ മുഖത്തും മറ്റും കണ്ട ആഴം കുറഞ്ഞ കത്തിപ്പാടുകളും പോറലുകളും കൊലയാളിയുടെ ആക്രമണത്തെ ജിഷ കൈകൾ കൊണ്ടു പ്രതിരോധിക്കാൻ ശ്രമിച്ചതിന്റെ സൂചനയാണെന്ന് അനുമാനിക്കുന്നു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജിഷയുടെ പിതാവ് പാപ്പുവിന്റെ മൊഴികൾ ഇന്നലെ അന്വേഷണ സംഘം രേഖപ്പെടുത്തി. മുൻപൊരിക്കൽ ജിഷയെ ആക്രമിച്ച യുവാവിന്റെ വിവരങ്ങൾ ജിഷയുടെ പിതാവ് പാപ്പു പൊലീസിനു കൈമാറി. ബന്ധുവായ ഒരു യുവാവ് ജിഷയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി പാപ്പു മൊഴി നല്‍കി. മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ജിഷ കൊലചെയ്യപ്പെട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെക്കുറിച്ചുള്ള കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്ന് അന്വേഷണ സംഘം പറയുമ്പോഴും കസ്റ്റഡിയിലുള്ള അയല്‍വാസിയേയും ജിഷയുടെ ചില ബന്ധുക്കളേയും ചോദ്യം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്. ജിഷയുടെ വീടിന് സമീപത്തു നിന്നും കണ്ടെത്തിയ പ്രതിയുടേതെന്ന് സംശയിക്കുന്ന ചെരുപ്പുകള്‍ പൊലീസ് ജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ചെരുപ്പിന്റെ ഉടമസ്ഥനെക്കുറിച്ചുള്ള സൂചന ലഭിക്കുന്നതിന് വേണ്ടിയാണിത്. ജിഷയ്ക്കു വളരെ അടുപ്പമുള്ള ഒരാളാണു കൊലയാളിയെന്ന കാര്യത്തിൽ ഫൊറൻസിക് വിദഗ്ധർ എല്ലാവരും യോജിക്കുന്നുണ്ട്.