വന്‍ കുഴല്‍പ്പണവേട്ട: കര്‍ണ്ണാടക സ്വദേശി പിടിയില്‍

Webdunia
ചൊവ്വ, 3 മാര്‍ച്ച് 2015 (18:41 IST)
27 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ബാംഗ്ലൂര്‍ സ്വദേശി പൊലീസ് വലയിലായി. മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വച്ച് കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ യാത്രചെയ്യുകയായിരുന്ന രാഘവേന്ദ്ര എന്നയാളാണു പിടിയിലായത്. 
 
സുല്‍ത്താന്‍ ബത്തേരി സി.ഐ ബിജുരാജ്, എസ്.ഐ അഗസ്റ്റിന്‍ എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘം വാഹന പരിശോധനയ്ക്കിടയിലാണ്‌ ഇയാളെ പിടികൂടിയത്.മൊത്തം 26,95,000 രൂപയാണ്‌ ഇയാളില്‍ നിന്നു പിടിച്ചെടുത്തത്. 
 
ആകെ 27 ലക്ഷം രൂപ ഉണ്ടായിരുന്നതില്‍ നിന്ന് 5000 രൂപ ഇയാള്‍ വഴിച്ചെലവിനു എടുത്തു എന്ന് സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇയാളുടെ അരയില്‍ കെട്ടിയ ബെല്‍റ്റിലെ പ്രത്യേക അറകളില്‍ നിന്നാണ്‌ ഇത്രയധികം തുക കണ്ടെത്തിയത്. 

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.