''നമ്മളൊക്കെ മരിച്ചാല്‍ രാഹുല്‍ഗാന്ധി കാണാന്‍ വരുമോടാ?'' - കൃപേഷിന്റെ വാക്കുകള്‍ സത്യമായി

Webdunia
വെള്ളി, 15 മാര്‍ച്ച് 2019 (09:58 IST)
കൃപേഷിന്റെ വാക്കുകള്‍ സത്യമായി. നമ്മളൊക്കെ മരിച്ചാല്‍ രാഹുല്‍ഗാന്ധി കാണാന്‍ വരുമോടായെന്നു അവന്‍ പലപ്പോഴും കൂട്ടുകാരോട് കളിയായി പറഞ്ഞിരുന്നു. പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിന്റേയും വീട്ടിൽ പാര്‍ട്ടി അഖിലേന്ത്യാ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെത്തി. അവരുടെ ഓര്‍മകള്‍ക്കു മുന്‍പില്‍ തലകുനിച്ചല്‍പ്പനേരം നിന്നു.
 
രണ്ട് വീട്ടുകാരേയും ആശ്വസിപ്പിച്ച ശേഷമാണ് രാഹുൽ മടങ്ങിയത്. മട്ടന്നൂരിലെ ശുഹൈബിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചതിനു ശേഷമാണ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിലേക്ക് രാഹുലെത്തിയത്.
 
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കേരളം സന്ദര്‍ശിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാസര്‍കോട് ജില്ലയിലെ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചത്.
 
രാഹുലിന്റെ സന്ദര്‍ശനത്തെ മുന്‍നിര്‍ത്തി കനത്ത സുരക്ഷയാണ് പെരിയയിലും സമീപ പ്രദേശങ്ങളിലും ഒരുക്കിയിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article