ഓപ്പറേഷന്‍ സുരക്ഷ: 636 പേര്‍ അറസ്റ്റില്‍

Webdunia
ബുധന്‍, 29 ഏപ്രില്‍ 2015 (18:08 IST)
സംസ്ഥാനത്ത് ഗുണ്ടാ മാഫിയാ സംഘങ്ങള്‍ക്ക് എതിരെയുള്ള നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനത്തൊട്ടാകെ നടത്തിയ റെയ്ഡുകളില്‍ 636 പേര്‍ അറസ്റ്റിലായി. 
 
ഇതോടെ കഴിഞ്ഞ ഫെബ്രുവരി 24 മുതല്‍ ആരംഭിച്ച ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി അറസ്റ്റിലായവരുടെ എണ്ണം 40567 ആയി ഉയര്‍ന്നു. വരും ദിവസങ്ങളിലും ഇത്തരം റെയ്ഡുകള്‍ തുടരുമെന്ന് പൊലീസ് മേധാവി അറിയിച്ചു.