ഓഖി; ദുരന്തത്തിനിരയായവ‌ർക്ക് എത്രയും പെട്ടന്ന് നഷ്ടപരിഹാരം നൽകണം: മുഖ്യമന്ത്രി

Webdunia
ചൊവ്വ, 5 ഡിസം‌ബര്‍ 2017 (07:49 IST)
ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ ഇരയായവർക്ക് എത്രയും പെട്ടന്ന് നഷ്ടപരിഹാരം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ കലക്ടർമാർക്ക് ഇത് സംബന്ധമായ നിർദേശം മുഖ്യമന്ത്രി നൽകി. 
 
നിലവിലുള്ള മാനദണ്ഡപ്രകാരം നൽകുന്ന നഷ്ടപരിഹാര തുക കുറവാണെങ്കിൽ അക്കാര്യം സർക്കാരിനെ അറിയിക്കണമെന്നും മുഖ്യമന്ത്രി ഇവർക്ക് നിർദേശം നൽകി. ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി നേരത്തേ അറിയിച്ചിരു‌ന്നു. 
 
പരുക്കേറ്റവര്‍ക്ക് 20,000 രൂപയും, ബോട്ടും, ഉപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹിച്ച ധനസഹായവും നല്‍കും. ചുഴലിക്കാറ്റ് നാശം വിതച്ച തീരദേശത്തെ മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഒരാഴ്ചത്തെ സൗജന്യ റേഷന്‍ അനുവദിച്ചിരുന്നു.
 
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തീരദേശ മത്സ്യതൊഴിലാളികള്‍ക്കാണ് സൗജന്യ റേഷന്‍ അനുവദിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article