പിസി തോമസ് നയിക്കുന്ന കേരള കോണ്‍ഗ്രസ് എന്‍ഡിഎയിലെക്ക്. എന്‍ഡിഎയില്‍ ചേരുന്നതില്‍ തെറ്റില്ലെന്നും, ബിജെപി നേതാക്കള്‍ താനുമായി ചര്‍ച്ചകള്‍ നടത്തിയെന്നും പാര്‍ട്ടി ചെയര്‍മാന്‍ പിസി തോമസ് വ്യക്തമാക്കി. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും വിവിധ മുന്നണികളുടെ ഭാഗമായിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ആശയങ്ങളോട് താല്‍പര്യമുള്ള മുന്നണികളുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
പിസി തോമസ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് വിഭാഗം ഇടതു മുന്നണി ബന്ധം അവസാനിപ്പിക്കാന്‍ വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. കേരള കോണ്‍ഗ്രസിലെ സ്കറിയ തോമസ് വിഭാഗം ഇടതു മുന്നണിക്ക് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.