സ്‌പീക്കറുടെ ഉത്തരവിനെതിരേ കോടതിയെ സമീപിക്കുമെന്ന്‌ പിസി ജോര്‍ജ്‌

Webdunia
വ്യാഴം, 17 സെപ്‌റ്റംബര്‍ 2015 (16:04 IST)
കേരള കോണ്‍ഗ്രസ്‌–എം  കൂറുമാറ്റ നിരോധന നിയമപ്രകാരം തനിക്കെതിരെ നല്‍കിയ പരാതി നിലനില്‍ക്കുമെന്ന സ്‌പീക്കറുടെ ഉത്തരവിനെതിരേ കോടതിയെ സമീപിക്കുമെന്ന്‌ പി.സി.ജോര്‍ജ്‌ എംഎല്‍എ.തനിക്കെതിരേ ചീഫ്‌ വിപ്പ്‌ ഉണ്ണിയാടനും നിയമസഭയിലെ ഉദ്യോഗസ്ഥനും വ്യാജരേഖ നിര്‍മ്മിച്ചു എന്ന പരാതി അന്വേഷിക്കാന്‍ സ്‌പീക്കര്‍ തയാറായിട്ടില്ലെന്നും കേരള കോണ്‍ഗ്രസിന്റെ പരാതിക്കെതിരേ എല്ലാ നിയമപോരാട്ടങ്ങളും നടത്തുമെന്നും ജോര്‍ജ്‌ പറഞ്ഞു.

നേരത്തെ  പിസി ജോര്‍ജിനെതിരെ  കേരള കോണ്‍ഗ്രസ്‌–എം നല്‌കിയ ഹര്‍ജി നിലനില്‍ക്കുമെന്ന്‌ സ്‌പീക്കര്‍ എന്‍ ശക്തന്‍ വിധിച്ചിരുന്നു. പരാതി നിലനില്‍ക്കില്ലെന്നും തള്ളണമെന്നുമുള്ള ജോര്‍ജിന്റെ വാദം സ്‌പീക്കര്‍ അംഗീകരിച്ചില്ല.പരാതിയിത്തേല്‍ ജോര്‍ജിനു പറയാനുള്ള കാര്യങ്ങള്‍ 23നു  മുന്‍പു വിശദീകരണം നൽകാമെന്നും സ്പീക്കർ എൻ. ശക്തൻ പറഞ്ഞു