നടിയെ ആക്രമിച്ചതില്‍ പ്രമുഖനടന് പങ്കെന്ന് പി സി ജോര്‍ജ്

Webdunia
ചൊവ്വ, 21 ഫെബ്രുവരി 2017 (18:03 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ചതില്‍ മലയാളത്തിലെ പ്രമുഖനടന് പങ്കുണ്ടെന്ന് പി സി ജോര്‍ജ് എം എല്‍ എ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ആണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
 
നടി തന്നെ പറഞ്ഞിട്ടുണ്ട് സംഭവം ക്വട്ടേഷന്‍ ആണെന്ന്. അപ്പോള്‍ ഇതിനു പിന്നില്‍ ആരാണെന്ന് നടിക്കറിയാം. അതിനാല്‍ തന്നെ നടിയെയും ചോദ്യം ചെയ്യണം.
 
ഒരു പ്രമുഖ നടനുമായി ബന്ധപ്പെട്ട കാര്യമാണ് ഇതെന്നാണ് താന്‍ മനസ്സിലാക്കുന്നത്. അതില്‍ ഈ ആക്രമിക്കപ്പെട്ട നടിയുടെ പങ്കാളിത്തമുണ്ട്. ആ നടന്റെ കുടുംബ തകര്‍ത്തത് നടിയുടെ പങ്കാളിത്തമാണെന്നും പി സി ജോര്‍ജ് ആരോപിച്ചു.
Next Article